Latestകേരളം

തലശേരി പാനൂര്‍ സ്വദേശിയായ കോളേജ് വിദ്യാര്‍ത്ഥി കര്‍ണാടകയില്‍ കുഴഞ്ഞുവീണു മരിച്ചു

തലശേരി സ്വദേശിയായ വിദ്യാർത്ഥി കർണാടകയില്‍ കുഴഞ്ഞുവീണു മരിച്ചു. പാനൂർ ചമ്പാട് സ്വദേശി തയ്യുള്ളതില്‍ ഹസൻ-നുസൈബ ദമ്പതികളുടെ മകൻ ഫഹദ് അലൻ ഷദാൻ (19) ആണ് മരിച്ചത്.

കർണാടക മാണ്ഡ്യ സെന്റ് തോമസ് കോളേജിലെ ഒന്നാം വർഷ ബികോം വിദ്യാർത്ഥിയാണ്.കഴിഞ്ഞ ദിവസം രാത്രി അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാനൂർ ചമ്പാട് സ്വദേശിയായ പിതാവ് ഹസൻ മാണ്ഡ്യ ടൗണില്‍ റസ്റ്റോറന്റ് നടത്തിവരികയായിരുന്നു