മഴ മുന്നറിയിപ്പില്‍ മാറ്റം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ഉള്‍പ്പെടെ ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരം.സംസ്ഥാനത്തെ വടക്കൻ ജില്ലകളില്‍ വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി.
മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളില്‍ കൂടി പുതുതായി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇതോടെ നേരത്തെ പ്രഖ്യാപിച്ച തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകള്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് ആകെ ഏഴ് ജില്ലകളിലാണ് നിലവില്‍ ഓറഞ്ച് അലർട്ട് നിലവിലുള്ളത്.അതേസമയം, തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള തെക്കൻ, മധ്യ കേരളത്തിലെ ജില്ലകളില്‍ യെല്ലോ അലർട്ട് നിലനില്‍ക്കുന്നുണ്ട്. വരും ദിവസങ്ങളിലും മഴ ശക്തമായി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. തിങ്കളാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. മലയോര മേഖലകളിലും തീരദേശത്തും ഉള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.ഓറഞ്ച് അലേർട്ട്24/10/2026: തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്25/10/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർയെല്ലോ അലേർട്ട്24/10/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം25/10/2026: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കാസർകോട്26/10/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
