Latestകേരളം

മലപ്പുറത്ത് സന്ദീപ് വാര്യര്‍ എംഎല്‍എ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു

മലപ്പുറം.സന്ദീപ് വാര്യർ എംഎല്‍എ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടു. ഇന്ന് പുലർച്ചെ മലപ്പുറം കോയിച്ചനയില്‍ ദേശീയപാത 66ലായിരുന്നു അപകടം.

ഓടിക്കൊണ്ടിരുന്ന കാറിന്റെ ടയർ പൊട്ടി നിയന്ത്രണം നഷ്‌ടപ്പെടുകയായിരുന്നു.

തന്റെ മണ്ഡലമായ തൃക്കരിപ്പൂരില്‍ നിന്ന് സ്വന്തം നാടായ ചെത്തല്ലൂരിലേക്ക് പോകുമ്പോഴായിരുന്നു അപകടം. വാഹനത്തിലുണ്ടായിരുന്ന സന്ദീപ് വാര്യരും ഒപ്പമുണ്ടായിരുന്നവരും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. പക്ഷേ, വാഹനം ഏറെക്കുറേ തകർന്ന നിലയിലാണ്. എംഎല്‍എയുടെ കാറിന് തൊട്ടുപിന്നാലെ വന്ന മറ്റ് രണ്ട് കാറുകള്‍ കൂടി കൂട്ടിയിടിച്ചു. ഈ വാഹനങ്ങളിലെ യാത്രക്കാരും പരിക്കില്ലാതെ രക്ഷപ്പെട്ടു