മേല്‍ക്കൂരയിലെ സീലിങ് തകര്‍ത്ത് ഉടുമ്പ് ദേഹത്തുവീണു, തലശ്ശേരിയില്‍ വയോധികയ്ക്ക് പരിക്ക്
തലശ്ശേരി.മേല്‍ക്കൂരയില്‍നിന്ന് ഉടുമ്പ് ദേഹത്തുവീണ് ഗൃഹനാഥക്ക് പരിക്ക്. ഓടിട്ട മേല്‍ക്കൂരക്ക് താഴെ ഹാർഡ്ബോർഡ് കൊണ്ടുക്കിയ സീലിങ് തകർത്ത് താഴേക്ക് പതിക്കുകയായിരുന്നു.
മഞ്ഞോടിയിലെ വീട്ടില്‍ തനിച്ചു താമസിക്കുന്ന പുല്ലമ്പില്‍ വലിയപുരയില്‍ ജാനകിയുടെ (85) ദേഹത്തേക്ക് ഇന്നലെ രാത്രി ഉറങ്ങിക്കിടക്കുമ്പോഴാണ് ഉടുമ്പു വീണത്.ഇവർക്ക് കഴുത്തിന് പരുക്കേറ്റിട്ടുണ്ട്. ഉടുമ്പ്, കട്ടിലിന് മുകളില്‍ കെട്ടിയ കൊതുകുവലയിലേക്ക് വീണതിനാലാണ് വലിയ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വീടിന്റെ മേല്‍ക്കൂരയില്‍ രണ്ട് ഉടുമ്പുകള്‍ ഉണ്ടായിരുന്നെന്നും അതിലൊന്നാണ് താഴേക്ക് പതിച്ചതെന്നും ബന്ധുക്കള്‍ പറഞ്ഞു. കഴുത്തിനു പരുക്കേറ്റ വയോധിക ഭയന്നുപോയി.
വീട്ടുപകരണങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ജാനകി ബന്ധുവീട്ടിലേക്ക് മാറി. ഉടുമ്പുകള്‍ വീട്ടില്‍തന്നെ തുടരുകയാണെന്നും. വിവരം വനംവകുപ്പ് അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു
