പറശ്ശിനി: പറശ്ശിനിക്കടവ് മടപ്പുര മുത്തപ്പൻ ക്ഷേത്രം പുത്തരി വെള്ളാട്ടം തിങ്കളാഴ്ച നടക്കും. പകൽ ഒന്നിന് മലയിറക്കം. വൈകീട്ട് മൂന്നിന് മുത്തപ്പൻ വെള്ളാട്ടം. പുത്തരി സദ്യയുമുണ്ടാകും. അടുത്ത മാസം പകുതി വരെ ദിവസവും പകൽ മൂന്ന് മുതൽ അഞ്ച് വരെ മുത്തപ്പൻ വെള്ളാട്ടം നടക്കും.