Latestകേരളംഗൾഫ്

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: പിണറായിക്ക് ആശ്വാസം,അന്വേഷണം തടഞ്ഞു

കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ സിംഗിള്‍ ബെഞ്ച് വിധി സ്റ്റേ ചെയ്ത് ഹൈക്കോടതി. പിണറായി വിജയന്റെ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. വിജിലന്‍സിനും എന്റഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും ഹൈക്കോടതി നോട്ടീസ് അയച്ചു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് നടപടി.

എസ്‌ഐആറില്‍ തുടര്‍ നടപടികള്‍ പാടില്ലെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. സിംഗിള്‍ ബെഞ്ച് വിധിയില്‍ പ്രശ്‌നങ്ങളുണ്ട്. നിയമപ്രശ്‌നങ്ങളില്‍ പിന്നീട് വാദം കേള്‍ക്കുമെന്നും ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. പിണറായി വിജയന്റെ അപ്പീലില്‍ അടക്കം ഹൈക്കോടതി നാല് മണിക്കൂറിലധികം വാദം കേട്ടു. ഇതിന് പിന്നാലെ വിജിലന്‍സ് അന്വേഷണം ഹൈക്കോടതി നാലാഴ്ചത്തേക്ക് തടയുകയായിരുന്നു. സിംഗിള്‍ ബെഞ്ച് വിധിയിലെ നിയമപ്രശ്‌നങ്ങള്‍ പരിഗണിക്കും. നാലാഴ്ചയ്ക്കകം ഇ ഡിയും വിജിലന്‍സും മറുപടി നല്‍കണമെന്നും ഹൈക്കോടതി നിർദേശിച്ചു. നാലാഴ്ചയ്ക്ക് ശേഷം ഡിവിഷന്‍ ബെഞ്ച് വിശദവാദം കേള്‍ക്കും.