കുളത്തൂപ്പുഴയില്‍ ബൈക്ക് നിയന്ത്രണം വിട്ട് അപകടം, സ്കൂള്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
കൊല്ലം.കുളത്തൂപ്പുഴയില്‍ ബൈക്ക് നിയന്ത്രണം വിട്ടുണ്ടായ വാഹനാപകടത്തില്‍ പതിനേഴുകാരനായ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.
കല്ലുവെട്ടാങ്കുഴി ഹയർസെക്കൻഡറി സ്കൂള്‍ വിദ്യാർത്ഥിയായ ആകാശ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു അപകടം നടന്നത്.ആകാശ് സഞ്ചരിച്ചിരുന്ന ബൈക്ക് പെട്ടെന്ന് നിയന്ത്രണം വിട്ട് റോഡില്‍ മറിയുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ആകാശിനെ ഉടൻതന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ ജീവൻ രക്ഷിക്കാനായില്ല.
