Latestകേരളം

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും വർധനവ്

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും വർധനവ്. ഒരു പവൻ 22 കാരറ്റ് സ്വർണം 400 രൂപയുടെ മുന്നേറ്റത്തോടെ 1,05,080 രൂപയിലും ഗ്രാമിന് 50 രൂപയുടെ വർധനയോടെ 13,135 രൂപയിലമാണ് വ്യാപാരം പുരോഗമിക്കുന്നത്. രാജ്യാന്തര വിലയിലെ കയറ്റിറക്കങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. നിലവിൽ ട്രോയ് ഔൺസിന് 4,022 ഡോളർ നിലവാരത്തിലാണ് സ്വർണം ട്രേഡ് ചെയ്യുന്നത്.

കഴിഞ്ഞ ആഴ്ച കനത്ത ഇടിവ് നേരിട്ട സ്വർണ വിലയിൽ ഇപ്പോൾ തിരിച്ചുകയറ്റമാണ് പ്രകടമാകുന്നത്. അമേരിക്കൻ ഫെഡറൽ റിസർവിന്റെ പലിശനിരക്ക് തീരുമാനത്തിന് മുന്നോടിയായി നിക്ഷേപകർ വിപണിയിലെ സാഹചര്യങ്ങൾ വിലയിരുത്തുന്നതാണ് ഈ മാറ്റത്തിന് പ്രധാന കാരണം. കൂടാതെ, ക്രൂഡ് ഓയിൽ വിലയിലെ കുറവ് പണപ്പെരുപ്പ ആശങ്കകൾക്ക് നേരിയ ആശ്വാസം നൽകുകയും സ്വർണ വില ഉയരാൻ സഹായിക്കുകയും ചെയ്തു