പിഎസ്സി പരീക്ഷാ ക്രമക്കേട്: എം ആര് ബൈജുവിനെ ഇന്ന് ചോദ്യം ചെയ്യും
തിരുവനന്തപുരം: പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ പിഎസ് സി ചെയര്മാന് ഡോ. എം ആര് ബൈജുവിനെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്തേക്കും. രാവിലെ 11 ന് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാനാണ് ബൈജുവിന് അന്വേഷണ സംഘം നോട്ടീസ് നല്‍കിയിട്ടുള്ളത്. അന്വേഷണത്തിന്റെ ഭാഗമായി പിഎസ്സി അംഗങ്ങളായ എസ്.എ. സെയ്ഫ്, എസ്. ശ്രീകുമാര്‍, സ്റ്റാലി തോമസ് എന്നിവരെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.
മൂന്ന് പിഎസ്സി അംഗങ്ങളെ നേരത്തെ ചോദ്യം ചെയ്തിരുന്നു. ഒരു പിഎസ്സി അംഗത്തെ നാളെ ചോദ്യം ചെയ്യും. കേസില്‍ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാനാണ് എസ്ഐടി നീക്കം. കൂടുതല്‍ പരാതികളില്‍ തെളിവ് ശേഖരിക്കുകയാണ് സംഘം.
പിഎസ്സി പരീക്ഷാക്രമക്കേട് കേസില്‍ സര്‍ക്കാരിന് മെല്ലെപോക്കെന്ന വിമര്‍ശനം ഹൈക്കോടതി ഉയര്‍ത്തിയിരുന്നു. പ്രധാന പ്രതികളെ അറസ്റ്റ് ചെയ്യാത്തതും ചോദ്യം ചെയ്യാത്തതും ചൂണ്ടിക്കാട്ടിയ കോടതി എന്ത് അന്വേഷണമാണ് നടക്കുന്നത് എന്ന ചോദ്യവും ഉയര്‍ത്തിയിരുന്നു. പിന്നാലെയാണ് നടപടി വേഗത്തിലാക്കാനുള്ള എസ്ഐടി നീക്കം. പ്രധാന പ്രതികളെ ചോദ്യം ചെയ്യാത്തത് എന്തുകൊണ്ടാണ്? പ്രതികളെ ചോദ്യം ചെയ്യാനും അറസ്റ്റ് ചെയ്യാനും കോടതി നടപടികള്‍ തടസ്സമല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.
