സംസ്ഥാന സ്കൂൾ കായികമേളയിൽ പാലക്കാട് മുന്നിൽ
കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയിൽ ട്രാക്ക് ആൻഡ് ഫീൽഡ് മത്സരങ്ങളിൽ പാലക്കാടൻ കുതിപ്പ്. രാവിലെ നടന്ന 3000 മീറ്ററിൽ മൂന്ന് സ്വർണം പാലക്കാട് സ്വന്തമാക്കി. 3000 മീറ്റർ സീനിയർ ആൺകുട്ടികളിൽ മലപ്പുറത്തിനാണ് സ്വർണം. ജൂനിയർ ആൺകുട്ടികളുടെ ഡിസ്കസ് ത്രോയിൽ മലപ്പുറത്തിന്റെ മുഹമ്മദ് ഫഹദ് സ്വർണം നേടി. സീനിയർ പെൺകുട്ടികളുടെ ഡിസ്കസ് ത്രോയിൽ കാസർഗോഡിന്റെ സോനയും സ്വർണ്ണം കരസ്ഥമാക്കി. 400 മീറ്റർ ഓട്ടത്തിൽ സീനിയർ ജൂനിയർ വിഭാഗങ്ങളെ ഹീറ്റ്സ് മത്സരങ്ങൾ പൂർത്തിയായി വൈകിട്ട് ഫൈനൽ നടക്കും. പോയിൻറ് പട്ടികയിൽ പാലക്കാട് ആണ് ഒന്നാമത്. അത്ലറ്റിക്സിൽ മൂന്ന് സ്വർണവും 2 വെള്ളിയും 2 വെങ്കലവുമടക്കം 23 പോയിന്റ് ആണ് നേടിയിരിക്കുന്നത്. 18 പോയിന്റുമായി മലപ്പുറം തൊട്ടു പിന്നിലുണ്ട്.
