Latestദേശീയം

തമിഴ്‌നാട്ടിൽ ഓട്ടോ ചാർജ് കുത്തനെ കൂട്ടി

ചെന്നൈ: നീണ്ട പതിമൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം തമിഴ്‌നാട്ടിൽ ഓട്ടോറിക്ഷാ യാത്രാനിരക്കുകൾ കുത്തനെ കൂട്ടി സർക്കാർ ഉത്തരവിറക്കി. നിലവിലുള്ള മിനിമം ചാർജ് 25 രൂപയിൽ നിന്ന് ഇരട്ടിയാക്കി 50 രൂപയായാണ് വർദ്ധിപ്പിച്ചത്. ആദ്യത്തെ 1.8 കിലോമീറ്ററിനാണ് 50 രൂപ മിനിമം ചാർജ് ഈടാക്കുക. ഇതിനുശേഷമുള്ള ഓരോ അധിക കിലോമീറ്ററിനും 25 രൂപ വീതവും നൽകണം. തമിഴ്‌നാട് സർക്കാരിന്റെ ഹോം (ട്രാൻസ്‌പോർട്ട്-1) വകുപ്പാണ് പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരുത്തിക്കൊണ്ടുള്ള അസാധാരണ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചത്.