Latestകേരളം

സംസ്ഥാനത്ത് അവയവദാനം; അഞ്ച് പേര്‍ക്ക് പുതുജീവനേകി ജയി ജയകുമാര്‍, ഹൃദയം ഉള്‍പ്പെടെ അഞ്ച് അവയവങ്ങള്‍ ദാനംചെയ്യും

സംസ്ഥാനത്ത് അവയവദാനം. തിരുവനന്തപുരത്ത് മസ്തിഷ്കമരണം സ്ഥിരീകരിച്ച 35 വയസ്സുകാരിയുടെ ഹൃദയമടക്കമുള്ള അവയവങ്ങള്‍ ദാനം ചെയ്യും.കഴക്കൂട്ടം ടെക്‌നോ പാർക്കില്‍ ഐ ടി കമ്പനിയില്‍ ജോലി ചെയ്തിരുന്ന ജയി ജയകുമാറിന്റെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്.

ജയി ജയകുമാർ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഹൃദയം തിരുവനന്തപുരം കിംസില്‍ നിന്ന് ലിസി ആശുപത്രിയിലേക്ക് കൊണ്ടുപോകും. എയർ ആംബുലൻസ് വഴിയായിരിക്കും ഹൃദയം എറണാകുളത്ത് എത്തിക്കുക.

മരണശേഷവും മറ്റൊരാളിലൂടെ ജീവിക്കുകയെന്ന ഈ തീരുമാനം വലിയൊരു മാനുഷിക മാതൃകയാണ്. ജയി ജയകുമാറിന്റെ ഹൃദയം, കിഡ്നികള്‍, കരള്‍, കണ്ണുകള്‍ എന്നിവയുള്‍പ്പെടെ അഞ്ചോളം അവയവങ്ങളാണ് ദാനം ചെയ്യുന്നത്. തിരുവനന്തപുരത്തെ കിംസ് ആശുപത്രിയില്‍ നിന്നാണ് ഹൃദയം കൊച്ചിയിലെ ലിസി ആശുപത്രിയിലേക്ക് എത്തിക്കുന്നത്.