കെഎസ്‌ആര്‍ടിസിയുടെ ബിസിനസ് ക്ലാസ് ബസ് അടുത്തയാഴ്ച നിരത്തിലിറങ്ങും
തിരുവന്തപുരം: കെഎസ്‌ആര്‍ടിസിയുടെ ബിസിനസ് ക്ലാസ് ബസ് അടുത്തയാഴ്ച നിരത്തിലിറങ്ങും. ശുചിമുറിയും ഭക്ഷണവും കഫെറ്റീരിയയും പാന്‍ട്രിയും ഒക്കെ ആയി വന്ദേഭാരത് ട്രെയിനിനു സമാന്തരമായി ആഡംബര ബസാണ് ഓടിത്തുടങ്ങുന്നത്.
ആദ്യമായി എയര്‍ഹോസ്റ്റസ് മാതൃകയില്‍ ബസില്‍ ‘ബസ് ഹോസ്റ്റസും’ ഉണ്ടാകും. 2 കോടി രൂപ വിലയുള്ള 2 ബസുകളാണ് കെഎസ്‌ആര്‍ടിസി ഇതിനായി വാങ്ങിയത്.പുലര്‍ച്ചെ 5.15ന് തിരുവനന്തപുരത്തുനിന്ന് വന്ദേ ഭാരത് ട്രെയിന്‍ പുറപ്പെടുന്നതിനു പിന്നാലെ ബസ് കൊച്ചിക്ക് പുറപ്പെടും
