നിതിന്റെ മരണം: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ ഓര്‍ത്തോഡോന്റിക്സ് വിഭാഗം ജീവനക്കാര്‍ രാജി കത്ത് നല്കി
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഓർത്തോഡോന്റിക്സ് വിഭാഗത്തിലെ എല്ലാ ജീവനക്കാരും രാജി കത്ത് നൽകി. അധ്യാപകർ ഉൾപ്പടെ ഏഴ് പേരാണ് രാജിക്കത്ത് നൽകിയത്.
ജീവനക്കാർ കൂട്ടത്തോടെ രാജിക്കത്ത് നൽകിയതോടെ ഡിപ്പാർട്മെന്റിന്റെ പ്രവർത്തനം അവതാളത്തിൽ ആയിരിക്കുകയാണ്. എന്നാൽ രാജിക്കത്ത് മാനേജ്മെന്റ് സ്വീകരിച്ചിട്ടില്ല.തിരുവനന്തപുരം ചാലക്കടവ് സ്വദേശിയായ നിതിൻ രാജ് അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്നു. വെള്ളിയാഴ്ചയാണ് കോളേജ് കെട്ടിടത്തിൽ നിന്ന് വീണ നിലയിലാണ് നിതിനെ കണ്ടത്
