Latestകേരളം

കോഴിക്കോട് വടകരയില്‍ നിന്ന് കാണാതായ വിഷ്ണുവിനെ കണ്ടെത്തി

കോഴിക്കോട്: വടകരയില്‍ നിന്ന് കാണാതായ വിഷ്ണുവിനെ കണ്ടെത്തി.പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് കണ്ടെത്തിയത്. വിഷ്ണുവിന്റെ തിരോധാനത്തിന് പിന്നില്‍ ലോണ്‍ ആപ്പ് അല്ല മറ്റ് സാമ്പത്തിക ബാധ്യതകളാണെന്നാണ് പൊലീസ് പറയുന്നത്. വിഷ്ണുവിനെ പൊലീസ് വിശദമായി ചോദ്യം ചെയ്യും. വിഷ്ണുവിന്റെ സുഹൃത്തുക്കള്‍, ബന്ധുക്കള്‍ പോലീസ് മൊഴി എടുക്കും. ഒളിവില്‍ കഴിഞ്ഞ സമയം ആരെയൊക്കെ ബന്ധപ്പെട്ടു എന്നതും പൊലീസ് പരിശോധിക്കും.

തിരോധാനത്തിന് പിന്നില്‍ മറ്റ് സാമ്പത്തിക ബാധ്യതകളെന്ന് പൊലീസ് പറയുന്നത്. പതിനായിരം രൂപയാണ് 25കാരനായ വിഷ്ണു ലോണ്‍ ആപ്പില്‍ നിന്നും വായ്പയെടുത്തത്. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതോടെ, മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ കാണിച്ച് ലോണ്‍ ആപ്പ് മാഫിയാ സംഘത്തിലുള്ളവര്‍ ഭീഷണിപ്പെടുത്തിയെന്നാണ് കുടുംബം പറയുന്നത്.
ഇക്കഴിഞ്ഞ പതിമൂന്നിനാണ് ആയഞ്ചേരി സ്വദേശിയായ വിഷ്ണുവിനെ കാണാതായത്. 65000 രൂപ ലോണെടുത്തിരുന്നുവെന്നും തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് ഒരു ലക്ഷം രൂപയ്ക്ക് മുകളില്‍ ആയെന്നും ആണ് വിഷ്ണു സഹോദരങ്ങള്‍ക്ക് അയച്ച സന്ദേശത്തില്‍ പറഞ്ഞിരുന്നത്.