Latestദേശീയം

കൊല്‍ക്കത്ത- മുംബൈ എയര്‍ ഇന്ത്യ വിമാനത്തിന് റാഞ്ചല്‍ ഭീഷണി

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ നിന്ന് മുംബൈയിലേക്ക് പോകുന്ന എയര്‍ ഇന്ത്യ വിമാനത്തിന് റാഞ്ചല്‍ ഭീഷണി. വിമാനം ഐസൊലേഷന്‍ ബേയിലേക്ക് മാറ്റി. വിമാനത്തിന്റെ ശുചിമുറിയില്‍ നിന്നാണ് ഭീഷണി സന്ദേശം വന്നത്. യാത്രക്കാരെ പുറത്തിറക്കി. പരിശോധനകള്‍ തുടരുകയാണ്.ഭീഷണി സന്ദേശം ലഭിച്ചതായി പൈലറ്റ് തന്നെ നേരിട്ട് എയര്‍ ട്രാഫിക്ക് കണ്‍ട്രോളിനെ അറിയിക്കുകയായിരുന്നു. 98 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.

കൂടാതെ 5 ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. വിമാനം പറന്നുയരുന്നതിന് മുന്‍പായാണ് ഈ ഭീഷണി സന്ദേശം കാണുന്നത്.ശുചിമുറിയിലെ കണ്ണാടിയില്‍ എഴുതിയ നിലയിലാണ് ഭീഷണഇ സന്ദേശം ഉണ്ടായിരുന്നത്. സിഐഎസ്എഫും പ്രത്യേക എയര്‍പോര്‍ട്ട് സെക്യൂരിറ്റി ഉദ്യോഗസ്ഥരും ചേര്‍ന്നുള്ള പരിശോധനകള്‍ പുരോഗമിക്കുകയാണ്. വിമാനത്തില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കുകയാണ്. 10.20നാണ് വിമാനം പുറപ്പെടേണ്ടിയിരുന്നത്. രാവിലെ 11.10 ന് വിമാനം റാഞ്ചുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സന്ദേശം.