മലേഷ്യയില്‍ ഉരുള്‍പൊട്ടലും മിന്നല്‍പ്രളയവും, രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം
കോഴിക്കോട്: മലേഷ്യയിലെ റവാങ്ങിലുണ്ടായ ഉരുള്‍പൊട്ടലിനെത്തുടർന്നുള്ള മിന്നല്‍പ്രളയത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു.എറണാകുളം മണീട് ചീരക്കാട്ടുപാറ കുഞ്ഞൻമലയില്‍ കെ.ബി. അനീഷ് (35), കോഴിക്കോട് പേരാമ്പ്ര കല്‍പത്തൂർ ചുണ്ടക്കാട്ടില്‍ ലിനില്‍ (44) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ടായിരുന്നു ദുരന്തം.
ദീപാവലി അവധി ആഘോഷിക്കുന്നതിനായി റവാങ്ങിലെ തടാകത്തില്‍ എത്തിയപ്പോഴാണ് ഇരുവരും അപകടത്തില്‍പ്പെട്ടത്. അപ്രതീക്ഷിതമായുണ്ടായ ഉരുള്‍പൊട്ടലും തുടർന്നുള്ള മിന്നല്‍പ്രളയവുമാണ് ദുരന്തത്തിന് കാരണമായത്.അപകടത്തില്‍ കാണാതായ എട്ടുപേരില്‍ അഞ്ചുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായാണ് വിവരം.
മണ്ണിടിച്ചിലില്‍ കുടുങ്ങിയ മറ്റ് 19 പേരെ രക്ഷപ്പെടുത്തി. കാണാതായവർക്കായുള്ള തിരച്ചിലും രക്ഷാപ്രവർത്തനങ്ങളും തുടരുകയാണ്.എറണാകുളം മണീട് സ്വദേശിയായ അനീഷ് കഴിഞ്ഞ ഏഴുവർഷമായി മലേഷ്യയില്‍ മെഷീൻ ഓപ്പറേറ്ററായി ജോലി ചെയ്തുവരികയായിരുന്നു
