Latestകേരളം

വയനാട്ടില്‍ മതില്‍ ഇടിഞ്ഞ് വീണ് രണ്ടുപേര്‍ കുടുങ്ങി

കല്‍പ്പറ്റ: വയനാട് കല്‍പ്പറ്റയില്‍ നിര്‍മാണത്തിലിരുന്ന മതില്‍ ഇടിഞ്ഞ് വീണു. മണ്ണിനടിയില്‍ കുടുങ്ങിയ രണ്ട് തൊഴിലാളികളെയും രക്ഷിച്ചു.ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. കല്‍പ്പറ്റ എസ്പി ഓഫീസിന് സമീപം നിര്‍മ്മാണത്തിലിരുന്ന സുരക്ഷാ മതില്‍ ഇടിഞ്ഞുവീഴുകയായിരുന്നു. ഈസമയത്ത് നിര്‍മാണ പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്ന രണ്ട് തൊഴിലാളികളാണ് മണ്ണിനടിയില്‍ കുടുങ്ങിയത്. ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സും പൊലീസും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായി.

മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന് ഒടുവിലാണ് രണ്ടുപേരെയും രക്ഷിച്ചത്. പരിക്കേറ്റ ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി.