Latestകേരളം

13കാരിയെ നിരന്തരം പീഡിപ്പിച്ച് ​ഗർഭിണിയാക്കി; 17കാരൻ പിടിയിൽ

‌തിരുവനന്തപുരം: ഏഴാം ക്ലാസിൽ പഠിക്കുന്ന 13കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിൽ 17കാരനായ ഐടിഐ വിദ്യാർഥി പിടിയിൽ. ആര്യനാട് സ്വദേശിയായ യുവാവാണ് പിടിയിലായത്. കുട്ടിയുടെ ബന്ധുവായ യുവാവ് നിരന്തരം പീഡിപ്പിച്ചിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

7 മാസം ഗർഭിണിയായ കുട്ടിയെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചപ്പോൾ പരിശോധിച്ച ഡോക്ടർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പ്രായപൂർത്തിയാകാത്ത യുവാവിനെ ജുവനൈൽ കോടതിയിൽ ഹാജരാക്കി.