ട്രെയിനിൽ ലൈംഗികാതിക്രമം, ചോദ്യം ചെയ്ത യുവതിയെ സ്റ്റേഷനിൽ അടിച്ചു വീഴ്ത്തി; യുവാവ് പിടിയിൽ
തിരുവനന്തപുരം: ട്രെയിനിൽ വെച്ചും സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ വെച്ചും യുവതിക്കു നേരെ ലൈംഗികാതിക്രമം. സംഭവത്തിൽ ആറ്റിങ്ങൽ സ്വദേശി വിജീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പുലർച്ചെ മലബാർ എക്സ്പ്രസിലാണ് യുവതി ആദ്യം ദുരനുഭവം നേരിടുന്നത്.
ഇതു കണ്ട യാത്രക്കാർ ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു. പേട്ട സ്റ്റേഷനിൽ ഇറങ്ങിയ യുവതി പ്രതികരിച്ചപ്പോൾ, വിജീഷ് പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. ചോദ്യം ചെയ്തതിന് യുവതിയെ അടിച്ചുവീഴ്ത്തിയെന്നും പരാതിയിൽ പറയുന്നു. മറ്റു യാത്രക്കാരാണ് പ്രതിയെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്.
