Latestകേരളം

ചുട്ട് പൊള്ളും: കണ്ണൂരിൽ 37 ഡി​ഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യത

കണ്ണൂർ: സംസ്ഥാനത്ത് ചൂടിന് ശമനമില്ല. ഈ മാസം 24 വരെ വിവിധ ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പുണ്ട്.

പാലക്കാട് 40 ഡി​ഗ്രി, കൊല്ലം 39 ഡി​ഗ്രി, കണ്ണൂർ, കാസർകോട്, ആലപ്പുഴ, പത്തനംതിട്ട, തൃശൂർ, എറണാകുളം, കോഴിക്കോട്, കോട്ടയം, മലപ്പുറം ജില്ലകളിൽ 37 ഡി​ഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യത.

സാധാരണയേക്കാൾ 3 മുതൽ 4 ഡി​ഗ്രി സെൽഷ്യസ് വരെ ചൂട് ഉയരാനാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിൽ ഒഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത. പൊതുജനങ്ങൾ ജാ​ഗ്രത പുലർത്തണം.