മെഗാ ഡാൻസ് ഫെസ്റ്റ് കണ്ണൂരിൽ; മെയ് മാസത്തിൽ അരങ്ങേറും
കണ്ണൂർ : ഹാപ്പിനസ് ഫൗണ്ടേഷൻ, എപിജെ അബ്ദുൾ കലാം ലൈബ്രറി എന്നിവയുടെ നേതൃത്വത്തിൽ വിവിധ സാംസ്കാരിക സംഘടനകളുമായി ചേർന്ന് മെയ് മാസത്തിൽ മെഗാ ഡാൻസ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു. വിവിധ പ്രായപരിധികളിലായാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
മത്സര വിഭാഗങ്ങൾ:
- പ്രായപരിധി : 10 – 15, 16 – 25, 25-ന് മുകളിൽ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങൾ.
- സിംഗിൾ ഇനം : ഭരതനാട്യം, മോഹിനിയാട്ടം, കേരള നടനം, നാടോടി നൃത്തം.
- ഗ്രൂപ്പിനം : സംഘനൃത്തം (7 പേർ), തിരുവാതിര (10 പേർ), ഒപ്പന (10 പേർ), നാടോടി നൃത്തം (7 പേർ), കൈകൊട്ടിക്കളി (10 പേർ).
വിവിധ വിഭാഗങ്ങളിലായി രണ്ട് ലക്ഷത്തോളം രൂപയുടെ സമ്മാനത്തുകയാണ് വിജയികൾക്ക് നൽകുന്നത്. കൂടാതെ, ജില്ലയിലെ മികച്ച ഡാൻസ് സ്കൂൾ, ഡാൻസ് ടീച്ചർ എന്നിവർക്ക് പ്രത്യേക പുരസ്കാരങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. രജിസ്ട്രേഷനും പുരസ്കാര അപേക്ഷകളും കണ്ണൂർ വലിയവളവ് കാവ് റോഡിലെ ഓഫിസിൽ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 94469 47693, 94473 72316 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
