ഇരിക്കൂറില്‍ ബൈക്കില്‍ ലോറി ഇടിച്ച് യുവാവ് മരിച്ചു
കണ്ണൂർ : ഇരിക്കൂറില്‍ ബൈക്കില്‍ ലോറി ഇടിച്ച് യുവാവ് മരിച്ചു. ഗുരുതരമായി പരിക്കേറ്റ സുഹൃത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബ്ലാത്തൂർ കുലുങ്ങാട്ടെ യദുല്‍ പ്രകാശ് (26) ആണ് മരിച്ചത്. ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കല്യാട്ടെ എം.പി. സംഗീത് ചികിത്സയിലാണ്.
സിദ്ദിഖ് നഗറില്‍ രാവിലെ പത്ത് മണിയോടെയാണ് അപകടം സംഭവിച്ചത്. ഇരിക്കൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കിലാണ് ലോറി ഇടിച്ചത്. ഇരുവരേയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും യദുലിനെ രക്ഷിക്കാനായില്ല. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു യദുല്‍. പ്രകാശ്- റോജ ദമ്ബതികളുടെ മകനാണ്. സഹോദരൻ: വിദുല്‍.
