മൂർഖന്റെ കടിയേറ്റ വീട്ടമ്മ മരിച്ചു
ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും പാമ്പു കടിയേറ്റ് മരണം. വൈശ്യംഭാഗം പുതുവന വീട്ടിൽ ഇന്ദിര ആണ് (65) മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 5 മണിയോടെ വീടിനോടു ചേർന്നുള്ള ശുചിമുറിക്കു മുന്നിൽ വച്ചാണു ഇന്ദിരയ്ക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റത്.
നാട്ടുകാർ ഉടൻ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ രാത്രി ഒൻപതരയോടെ മരിച്ചു. ആന്റിവനം നൽകിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ. ഭർത്താവ്: രഘു. മക്കൾ: കാവ്യ, ദിവ്യ. മരുമകൻ അനീഷ്.
ആലപ്പുഴ ജില്ലയിൽ കഴിഞ്ഞ രണ്ടുദിവസത്തിനുള്ളിൽ പാമ്പുകടിയേറ്റ് സംഭവിക്കുന്ന രണ്ടാമത്തെ മരണമാണിത്. കഴിഞ്ഞദിവസം കായംകുളത്ത് നാല്‍പ്പത്തിരണ്ടുകാരി പാമ്പുകടിയേറ്റ് മരിച്ചിരുന്നു.
