ഡിസിസി ജനറല്‍ സെക്രട്ടറി അഭിലാഷ് ആര്‍ നായര്‍ അന്തരിച്ചു
തിരുവനന്തപുരം: ഡിസിസി ജനറല്‍ സെക്രട്ടറി അഭിലാഷ് ആര്‍ നായര്‍ അന്തരിച്ചു.ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. തിരുവനന്തപുരം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഇന്ന് വൈകിട്ട് മൂന്ന് മണിവരെ വീട്ടില്‍ പൊതുദര്‍ശനം ഉണ്ടാകും. നാല് മണിവരെ തിരുവനന്തപുരം ഡിസിസി ഓഫീസില്‍ പൊതുദര്‍ശനം നടത്തും. വൈകിട്ട് അഞ്ച് മണിക്ക് തൈക്കാട് ശാന്തികവാടത്തില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും.
വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തേക്ക് കടന്നുവന്നയാളാണ് അഭിലാഷ് ആര്‍ നായര്‍. മാര്‍ ഇവാനിയോസ് കോളേജിലായിരുന്നു പഠനം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയായും ഡിസിസി ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.
