Latestകണ്ണൂര്‍

കണ്ണൂരിൽ ഓട്ടോ ഡ്രൈവർ സൂര്യാ താപമേറ്റു

കണ്ണൂർ: കണ്ണൂരിൽ ഓട്ടോ ഡ്രൈവർക്ക് സൂര്യാ താപം ഏറ്റു കാടാച്ചിറ സ്വദേശി രജീഷിനാണ് സൂര്യാ താപം ഏറ്റത്. കൈക്ക് പൊള്ളലേറ്റ രജീഷ് ആശുപത്രിയിൽ ചികിത്സ തേടി.
പാനൂരിലും ഓട്ടോ ഡ്രൈവർക്ക് സൂര്യതാപമേറ്റു. വള്ളങ്ങാട്ടെ ഓട്ടോഡ്രൈ വർ നെല്ലിയുള്ളതിൽ ശശി (60)ക്കാണ് സൂര്യതാപമേറ്റത്.
21-ന് ഉച്ചയ്ക്ക് ചൊക്ലിയിൽ യാത്രക്കാരനെ ഇറക്കി തിരിച്ചുവരു ന്നതിനിടെയാണ് ശശിക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. അതി ശക്തമായ ചൂടിൽ ദീർഘസമയം യാത്രചെയ്തതിനാൽ പുറത്തും കൈകളിലും പൊള്ളലേറ്റു. പിറ്റേന്ന് പാനൂർ ആശുപത്രിയിലെത്തി ചികിത്സ തേടിയപ്പോഴാണ് സൂര്യതാപമേറ്റതാണെന്ന് ഡോക്ടർ പറഞ്ഞത്.