Latest

നടന്‍ ഷിയാസ് കരീമിനെതിരെ വീണ്ടും പീഡന പരാതി

കൊച്ചി :നടന്‍ ഷിയാസ് കരീമിനെതിരെ വീണ്ടും പീഡന പരാതി. പാലാരിവട്ടം പൊലീസിലാണ് വിവാഹിതയായ യുവതി പരാതി നല്‍കിയത്.ലൈംഗികമായി ചൂഷണം ചെയ്തുവെന്നും 65 ലക്ഷം രൂപ തട്ടിയെടുത്തുവെന്നും പരാതിയില്‍.

അശ്ലീല സൈറ്റുകളില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. പാലാരിവട്ടം പൊലീസിലാണ് പരാതി നല്‍കിയത്. തൻ്റെ നഗ്ന ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും അശ്ലീല സൈറ്റുകള്‍ക്ക് ഇത് നല്‍കുമെന്ന് പറഞ്ഞതായും പരാതിയില്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട ഇൻസ്റ്റാഗ്രാം ചാറ്റുകള്‍, വോയിസ് റെക്കോർഡുകള്‍ തുടങ്ങിയവയും കൈമാറി.