മുണ്ടത്തിക്കോട് ദുരന്തം: മരണസംഖ്യ ഉയരുന്നു; ചികിത്സയിലിരുന്ന ഒരാള്‍ കൂടി ഇന്ന് മരിച്ചു
തൃശൂർ : മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ അപകടത്തില്‍ ചികിത്സയിലിരുന്ന ഒരാള്‍ കൂടി മരിച്ചു. മരിച്ചത് തൃശൂർ സ്വദേശി രാകേഷാണ്.ഇന്നലെ ഇടപ്പാട് സ്വദേശിയായ ഉണ്ണികൃഷ്ണൻ മരിച്ചിരുന്നു. ഇയാള്‍ ഗുരുതരമായി പൊള്ളലേറ്റ് തൃശൂർ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം സംഭവിച്ചത്. ഇതോടെ മരണസംഖ്യ 17 ആയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തിരുവമ്പാടി വെടിക്കെട്ട് ലൈസൻസി സതീശനും മരിച്ചിരുന്നു. മുണ്ടത്തിക്കോട് ദുരന്തത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഒരാഴ്ചയ്ക്കുള്ളില്‍ അപകട കാരണം കണ്ടെത്തുമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ വ്യക്തമാക്കിയിട്ടുണ്ട്
