Latestകേരളം

മന്ത്രി ചിഞ്ചുറാണിയുടെ വാഹനം അപകടത്തില്‍പ്പെട്ടു

തിരുവനന്തപുരം.മന്ത്രി ചിഞ്ചു റാണിയുടെ വാഹനം തിരുവനന്തപുരം കല്ലമ്പലം വെയിലൂരില്‍ വെച്ച്‌ അപകടത്തില്‍ പെട്ടു.മന്ത്രിയുടെ വാഹനത്തിനു മുന്നില്‍ പോയ എസ്കോർട്ട് വണ്ടി മറ്റൊരു വാഹനത്തില്‍ ഇടിക്കുകയായിരുന്നു. ഇതോടെ പുറകില്‍ വന്ന മന്ത്രിയുടെ വാഹനം മുമ്പിലെ വാഹനത്തില്‍ ഇടിച്ചു.

മദ്യലഹരിയില്‍ ഓടിച്ച വന്ന സ്വിഫ്റ്റ് കാറാണ് മന്ത്രിയുടെ വാഹനത്തില്‍ തട്ടിയത്. മന്ത്രിയുടെ വാഹനത്തിന്റെ ബോണറ്റിന് കേടുപാടുണ്ടായി എന്നതൊഴിച്ചാല്‍ ആർക്കും പരുക്കില്ല. അപകടമുണ്ടാക്കിയ ആലംകോട് വഞ്ചിയൂർ സ്വദേശിയെയും വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു.