ചൂട് ഇനിയും കൂടും…: 12 ജില്ലകളില്‍ താപനില മുന്നറിയിപ്പ്, കോഴിക്കോട് 38 ഡിഗ്രി, പാലക്കാട് 40 ഡിഗ്രി കടന്നേക്കും
തിരുവനന്തപുരം : സംസ്ഥാനത്ത് കൊടും ചൂട് തുടരുന്ന സാഹചര്യത്തില്‍ ഇടുക്കിയും വയനാടും ഒഴികെയുള്ള 12 ജില്ലകളില്‍ ഉയർന്ന താപനില മുന്നറിയിപ്പ്.കൊല്ലത്ത് 39 ഡിഗ്രി വരെയും താപനില ഉയരും. പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട് ജില്ലകളില്‍ 38 ഡിഗ്രിയും ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളില്‍ 37 ഡിഗ്രിയും തിരുവനന്തപുരം ജില്ലയില്‍ 36 ഡിഗ്രിയും താപനില ഉയരുമെന്നുമാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.
