വളപട്ടണത്ത് രണ്ട് കിലോ കഞ്ചാവ് സ്‌കൂട്ടറിൽ കടത്തവെ യുവാക്കൾ എക്സൈസ് പിടിയിൽ
വളപട്ടണം :കണ്ണൂർ വളപട്ടണത്ത് ലഹരി കടത്ത് സംഘത്തിലെ പ്രധാനികൾ കഞ്ചാവുമായി അറസ്റ്റിൽപുതിയതെരു ഓണപ്പറമ്പ് സ്വദേശി വിജിൽ, അഴീക്കോട് മൈലാടത്തറ സ്വദേശി വി സനീം എന്നിവരെയാണ് എക്സൈസ് അറസ്റ്റ് ചെയ്‌തത്
വളപട്ടണം, പുതിയതെരു ഭാഗത്തു നടത്തിയ റെയ്‌ഡിലാണ് സ്‌കൂട്ടറിൽ കടത്താൻ ശ്രമിച്ച 2കിലോയിലധികം കഞ്ചാവുമായി യുവാക്കളെപിടികൂടിയത്
കണ്ണൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വി വി പ്രസന്നകുമാറിൻ്റെ നേതൃത്വത്തിലായിരുന്നു കഞ്ചാവ് വേട്ട.
