Latestകേരളം

വൈദ്യുതി ഉപയോഗത്തില്‍ സര്‍വകാല റെക്കോര്‍ഡ്; ഇന്നലെത്തെ പ്രതിദിന ഉപയോഗം 118.26 ദശലക്ഷം യൂണിറ്റ്

തിരുവനന്തപുരം: വൈദ്യുതി ഉപയോഗം സർവ്വകാല റെക്കോർഡില്‍. പ്രതിദിന ഉപയോഗം 118.26 ദശലക്ഷം യൂണിറ്റ് ആണ്.ഈ മാസം 18ന് 117.15 ദശലക്ഷ യൂണിറ്റ് മറികടന്നതാണ് ഇതുവരെയുണ്ടായ ഏറ്റവും ഉയർന്ന അളവ്. എന്നാല്‍, ഇന്നലത്തെ വൈദ്യുതി ഉപയോഗം ആ റെക്കോർഡും മറികടക്കുകയായിരുന്നു. ഇന്നലെ വൈദ്യുതി വാങ്ങിയതിലും റെക്കോർഡ് ഇട്ടു. 91.78 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് വാങ്ങിയത്.

വൈദ്യുതി പ്രതിസന്ധി സംസ്ഥാനത്ത് രൂക്ഷമാണ്. പതിനഞ്ച് മിനിട്ട് മുതല്‍ 30 മിനിട്ട് വരെ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയാണ് ഉയര്‍ന്ന വൈദ്യുതി ആവശ്യം കെഎസ്‌ഇബി നേരിടുന്നത്. പുറത്ത് നിന്ന് 250 മെഗാവാട്ട് വൈദ്യുതി വാങ്ങാനുള്ള തീരുമാനം നടപ്പാകാതെ വന്നതോടെ വൈദ്യുതി പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകും.