Latestദേശീയം

‘ചോരയില്‍ കുളിച്ച്‌ നഗ്നമായനിലയില്‍:യുവതിയെ ഫ്‌ളാറ്റിനുള്ളില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി

യുവതിയെ ഫ്‌ളാറ്റിനുള്ളില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.ഝാർഖണ്ഡ് ധൻബാദ് സ്വദേശിനി പൂജ ദത്ത(34)യെയാണ് ബെംഗളൂരുവില്‍ വാടകയ്ക്ക് താമസിക്കുന്ന ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. അഴുകിത്തുടങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്നും മൃതദേഹത്തിന് രണ്ടോ മൂന്നോ ദിവസത്തെ പഴക്കമുണ്ടെന്നാണ് കരുതുന്നതെന്നും പോലീസ് പറഞ്ഞു.

യുവതിയുടെ ഫ്‌ളാറ്റില്‍നിന്ന് ദുർഗന്ധം വമിച്ചതോടെയാണ് അയല്‍ക്കാർക്ക് സംശയമുണ്ടായത്. തുടർന്ന് പോലീസിനെ വിവരമറിയിച്ചു. പോലീസെത്തി വാതില്‍ തകർത്ത് അകത്തുകടന്നതോടെയാണ് യുവതിയെ മരിച്ചനിലയില്‍ കണ്ടത്. ചോരയില്‍ കുളിച്ച്‌ നഗ്നമായനിലയിലായിരുന്നു മൃതദേഹം.

ഫ്‌ളാറ്റില്‍നിന്ന് ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെടുത്തിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. അതേസമയം, മുറിക്കുള്ളില്‍ കടലാസുകള്‍ കീറിപ്പറിഞ്ഞനിലയില്‍ കിടന്നിരുന്നു. വാതില്‍ അകത്തുനിന്ന് പൂട്ടിയിട്ടശേഷം യുവതി ജീവനൊടുക്കിയതാകുമെന്നാണ് പോലീസ് നിഗമനം. എന്നാല്‍, ഇക്കാര്യം സ്ഥിരീകരിക്കാനായിട്ടില്ലെന്നും സംഭവത്തില്‍ എല്ലാവശങ്ങളും പരിശോധിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു.

ബെംഗളൂരുവിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയാണ് പൂജ ദത്ത. കഴിഞ്ഞ മൂന്നുവർഷമായി ഇതേ ഫ്‌ളാറ്റിലാണ് വാടകയ്ക്ക് താമസിക്കുന്നത്. ഏപ്രില്‍ 23-ന് സാധനങ്ങള്‍ വാങ്ങാനായാണ് യുവതി അവസാനമായി ഫ്‌ളാറ്റില്‍നിന്ന് പുറത്തിറങ്ങിയതെന്നും സമീപവാസികള്‍ പറഞ്ഞു.