Latestകേരളം

ഇന്ന് പരക്കെ വേനല്‍ മഴക്ക് സാധ്യത;.നാളെ കണ്ണൂർ, കാസർകോട് ജില്ലകളില്‍ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് പരക്കെ വേനല്‍ മഴക്ക് സാധ്യത. ഉച്ചക്ക് ശേഷം ഇടിമിന്നലിനോടും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.നാളെ കണ്ണൂർ, കാസർകോട് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വേനല്‍മഴ മെച്ചപ്പെട്ടതോടെ സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് ഒഴിവാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം വിവിധ ജില്ലകളില്‍ വൈകുന്നേരത്തോടെയാണ് ശക്തമായ വേനല്‍ മഴ ലഭിച്ചു. എന്നാല്‍ വേനല്‍ മഴക്കൊപ്പമെത്തിയ ഇടിമിന്നലും മരങ്ങള്‍ കടപുഴകി വീണതും പലയിടത്തും അപകടം വിതച്ചു. പല ജില്ലകളിലും കാര്യമായ നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൊല്ലത്ത് കനത്ത മഴയില്‍ എണ്ണപ്പന വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം സംഭവിച്ചതും ചെങ്ങന്നൂരില്‍ ഇടിമിന്നലേറ്റ് യുവാവ് മരിച്ചതും വേദനയായി. കൊല്ലം ചിതറ ഓയില്‍ പാം എസ്റ്റേറ്റിലെ കാടുവെട്ടാൻ കരാർ ജോലിക്ക് എത്തിയ മുപ്പത്തിയേഴുകാരി സരിതക്കാണ് ജീവൻ നഷ്ടമായത്.

ചെങ്ങന്നൂരില്‍ ഫുട്ബോള്‍ കളിച്ചുകൊണ്ടിരുന്ന ആസിഫ് അഷ്റഫാണ് ഇടിമിന്നലേറ്റ് മരണപ്പെട്ടത്. പുത്തൻകാവ് പളളി ഗ്രൗണ്ടില്‍ ഫുട്ബോള്‍ കളിക്കാൻ എത്തിയതായിരുന്നു. ഇതിനിടെ ഇടിമിന്നല്‍ ഏല്‍ക്കുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ നഷ്ടമായി. അടുത്ത മാസം വിദേശത്തേക്ക് തിരിച്ചുപോകാനിരിക്കെയാണ് അപകടം.