Latestകേരളം

പെ​രു​മാ​റ്റ​ച്ച​ട്ടം ആ​റു​വ​രെ :വി​ജ​യാ​ഹ്ലാ​ദം അ​തി​രു​വി​ട്ടാ​ല്‍ ക​​​ള​​​ക്ട​​​ര്‍​​മാ​ര്‍ ഇ​ട​പെ​ടും

കണ്ണൂർ: വോ​​​ട്ടെ​​​ണ്ണ​​​ല്‍ ഇ​​​ന്നു പൂ​​​ര്‍​ത്തി​​​യാ​​​ക്കി​​​യാ​​​ലും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പെ​​​രു​​​മാ​​​റ്റ​​​ച്ച​​​ട്ടം മേ​​​യ് ആ​​​റു വ​​​രെ നി​​​ല​​​വി​​​ലു​​​ണ്ടാ​​​കു​​​മെ​​​ന്നു മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​ര്‍ ഡോ.​​​ ര​​​ത്ത​​​ന്‍ യു. ​​​കേ​​​ല്‍​ക്ക​​​ര്‍ അറിയിച്ചു.ക്ര​​​മ​​​സ​​​മാ​​​ധാ​​​ന പ്ര​​​ശ്നം ഉ​​​ണ്ടാ​​​കാ​​​ന്‍ സാ​​​ധ്യ​​​തയുണ്ടെങ്കിൽവി​​​ജ​​​യാ​​​ഘോ​​​ഷം ജി​​​ല്ലാ ക​​​ള​​​ക്ട​​​ര്‍​മാ​​​ര്‍​ക്ക് വി​​​ല​​​ക്കാം. വി​​​ജ​​​യാ​​​ഹ്ലാ​​​ദം അ​​​തി​​​രുവി​​​ടാ​​​തി​​​രി​​​ക്കാ​​​ന്‍ രാ​​​ഷ്‌​​​ട്രീ​​​യ പാ​​​ര്‍​ട്ടി​​​ക​​​ളും സ്ഥാ​​​നാ​​​ര്‍​ഥി​​​ക​​​ളും പ്ര​​​ത്യേ​​​കം ശ്ര​​​ദ്ധി​​​ക്ക​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം നി​​​ര്‍​ദേ​​​ശി​​​ച്ചു.

നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ സം​​​സ്ഥാ​​​ന​​​ത്ത് 79.70 ശ​​​ത​​​മാ​​​നം പോ​​​ളിം​​​ഗ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​യാ​​​ണ് അ​​​വ​​​സാ​​​ന ക​​​ണ​​​ക്കു​​​ക​​​ള്‍. സം​​​സ്ഥാ​​​ന​​​ത്ത് ആ​​​കെ​​​യു​​​ള്ള 53,984 സ​​​ര്‍​വീ​​​സ് വോ​​​ട്ട​​​ര്‍​മാ​​​രി​​​ല്‍ 20,028 വോ​​​ട്ടു​​​ക​​​ള്‍ ല​​​ഭി​​​ച്ചു. ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം വ​​​രെ ല​​​ഭി​​​ച്ച സ​​​ര്‍​വീ​​​സ് വോ​​​ട്ടു​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ച്ചു. അ​​​ന്തി​​​മ ഫ​​​ലം വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചു മ​​​ണി​​​യോ​​​ടെ പ്ര​​​ഖ്യാ​​​പി​​​ക്കും. തെ​​​റ്റാ​​​യ ഫ​​​ലം ന​​​ല്‍​കി​​​യാ​​​ല്‍ നി​​​യ​​​മ​​​ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കും. തി​​​ര​​​ക്കു കൂ​​​ട്ട​​​രു​​​തെ​​​ന്നു ക​​​ര്‍​ശ​​​ന നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​ര്‍ വ്യ​​​ക്ത​​​മാ​​​ക്കി.

സു​​​ര​​​ക്ഷ​​​യ്ക്ക് 32,301 പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ​​​യാ​​​ണ് ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍​ക്ക് ക്യു​​​ആ​​​ര്‍ കോ​​​ഡ് ഉ​​​ള്ള തി​​​രി​​​ച്ച​​​റി​​​യ​​​ല്‍ കാ​​​ര്‍​ഡ് നി​​​ര്‍​ബ​​​ന്ധ​​​മാ​​​ക്കി.സി​​​ആ​​​ര്‍​പി​​​എ​​​ഫ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍​ക്കാ​​​ണ് സു​​​ര​​​ക്ഷാ ചു​​​മ​​​ത​​​ല. ഇ​​​വി​​​എം എ​​​ട്ട​​​ര​​​യ്ക്ക് ശേ​​​ഷ​​​മാ​​​യി​​​രി​​​ക്കും എ​​​ണ്ണിത്തു​​​ട​​​ങ്ങു​​​ക. എ​​​ല്ലാ സം​​​ശ​​​യ​​​ങ്ങ​​​ളും തീ​​​ര്‍​ത്ത ശേ​​​ഷം മാ​​​ത്ര​​​മാ​​​യി​​​രി​​​ക്കും എ​​​ണ്ണ​​​ല്‍ പൂ​​​ര്‍​ത്തി​​​യാ​​​ക്കു​​​ക.