50 വര്‍ഷങ്ങള്‍ക്ക് ശേഷം ഒൻപതാം ക്ലാസ് പാഠപുസ്തകത്തിൽ അടിയന്തരാവസ്ഥയും
ഒൻപതാം ക്ലാസിലെ സാമൂഹ്യപാഠം പാഠപുസ്തകത്തിൽ അടിയന്തരാവസ്ഥ ഉൾപ്പെടുത്തി എൻസിഇആർടി. ‘അണ്ടർസ്റ്റാൻഡിങ് സൊസൈറ്റി: ഇന്ത്യ ആൻഡ് ബിയോണ്ട്’ എന്ന പുതിയ പാഠപുസ്തകത്തിലാണ് ഇന്ത്യൻ ജനാധിപത്യം നേരിട്ട ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്ന് എന്ന പേരിൽ അടിയന്തരാവസ്ഥയെക്കുറിച്ച് വിശദീകരിക്കുന്നത്. ഇന്ത്യൻ ജനാധിപത്യത്തിന്റെ കരുത്തും വെല്ലുവിളികളും ചർച്ച ചെയ്യുന്ന അധ്യായത്തിലാണ് ഈ ഭാഗം കൂട്ടിച്ചേർത്തിരിക്കുന്നത്. ഒൻപതാം ക്ലാസ് പാഠപുസ്തകത്തിൽ അടിയന്തരാവസ്ഥയെക്കുറിച്ച് ഒരു പ്രത്യേക ഭാഗം ഉൾപ്പെടുത്തുന്നത് ഇതാദ്യമായാണെന്ന് എൻസിഇആർടി ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. അടിയന്തരാവസ്ഥയിലേക്ക് നയിച്ച സാഹചര്യങ്ങളും അത് ജനാധിപത്യ അവകാശങ്ങളിൽ ഉണ്ടാക്കിയ ആഘാതവുമാണ് പുസ്തകത്തിൽ വിശദീകരിക്കുന്നത്.
