കുറച്ചു ചോറ് തിന്നാൻ…കാസര്‍ഗോഡ് അടുക്കളയിലെ പാത്രങ്ങള്‍ക്കിടയിലിരുന്ന രാജവെമ്പാലയെ പിടികൂടി
വീട്ടിലെ അടുക്കളയില്‍ ഒളിച്ചിരുന്ന രാജവെമ്പാലയെ വനംവകുപ്പ് പിടികൂടി.മാണിമൂല ബന്തടുക്കയിലെ പി.കെ.ബാലകൃഷ്ണന്റെ വീട്ടില്‍ നിന്നാണ് രാജവെമ്പാലയെ പിടികൂടിയത്. ഇന്നലെ രാവിലെ 11 മണിയോടെയാണ് അടുക്കളയില്‍ നിലത്ത് പാത്രങ്ങള്‍ക്കിടയില്‍ പാമ്പിനെ കണ്ടത്.
അടുക്കള വാതില്‍ തുറന്നിട്ട നിലയിലായിരുന്നു. പാമ്പിനെ കണ്ടു വീട്ടുകാർ പരിഭ്രാന്തരാവുകയും വിവരം വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തു. ബോവിക്കാനത്തു നിന്ന് വനംവകുപ്പ് റാപിഡ് റെസ്പോണ്‍സ് ടീം എത്തി പാമ്പിനെ പിടികൂടി. 8 അടിയോളം നീളമുള്ള രാജവെമ്പാലയ്ക്ക് 16 കിലോയോളം ഭാരമുണ്ട്. വലിയൊരു ദുരന്തം ഒഴിവായതിന്റെ ആശ്വാസത്തിലാണ് ബാലകൃഷ്ണനും കുടുംബവും.
