Latestകേരളം

കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു, ഇന്ന് കൊടുക്കേണ്ടത്

ഉപഭോക്താക്കള്‍ക്ക് ആശ്വാസം …. കേരളത്തില്‍ സ്വർണ വില കുറഞ്ഞു. രണ്ടുദിവസത്തിനിടെ നാലുതവണ കുതിച്ചുചാടിയതിന് ശേഷമാണ് ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തിയത്.ഗ്രാമിന് 30 രൂപ താഴ്ന്ന് 13,995 രൂപയും പവന് 240 രൂപ കുറഞ്ഞ് 1,11,960 രൂപയുമാണ് ഇന്നത്തെ വില.

ചൊവ്വാഴ്ചയായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞവില. അന്ന് പവന് 1,09,400 രൂപയായിരുന്നു. പിന്നീട് ബുധൻ, വ്യാഴം ദിവസങ്ങളില്‍ രാവിലെയും ഉച്ചക്കുമായി നാലുതവണ വിലകൂടി. 2,800 രൂപയാണ് വർധിച്ചത്.

ഇന്നലെ 1,12,200 രൂപ നിരക്കിലായിരുന്നു വിപണി ക്ലോസ് ചെയ്തത്. അതേസമയം, അന്താരാഷ്ട്ര വിപണിയില്‍ സ്പോട് ഗോള്‍ഡ് ട്രോയ് ഔണ്‍സിന് 0.35 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. 4,715.96 ഡോളറാണ് വില. 16.49 ഡോളർ വർധിച്ചു.