ക്രിമിനൽ പശ്ചാത്തലമുള്ള പോലീസുകാർക്ക് സ്ഥാനക്കയറ്റം നൽകരുത്-മനുഷ്യാവകാശ കമ്മിഷൻ
പോലീസ് സേനയിലെ ക്രി മിനൽ പശ്ചാത്തലമുള്ളവർക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നില്ലെന്ന് സർക്കാർ ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്. പോലീസ്, ജയിൽ ഉദ്യോഗസ്ഥരിൽ ഒരുവിഭാഗംപേർ സംശയകരമായ പ്രവർത്തനങ്ങളിൽ ഇടപെടുന്നുണ്ട് എന്നു കാണിച്ച് മല പ്പുറം സ്വദേശിയായ ഡോ. സുരേഷ് കെ. ഗുപ്തൻ സമർപ്പിച്ച പരാതിയിൽ നടത്തിയ അന്വേഷണങ്ങളെത്തുടർന്നാണ് മനുഷ്യാവകാശ കമ്മിഷൻ്റെ നിർദേശം.
മലപ്പുറത്തുനിന്ന് ലഭിച്ച പരാതിയായതിനാൽ കമ്മിഷൻ ജില്ലാ പോലീസ് മേധാവിയിൽനിന്ന് റിപ്പോർട്ട് തേടി യിരുന്നു. എസ്.പി.യുടെ നിർദേശാ നുസരണം മലപ്പുറം ഡിവൈ.എസ്. പി. കമ്മിഷന് റിപ്പോർട്ട് സമർപ്പിച്ചു. പൊതുജനങ്ങളോടുള്ള സമീപനത്തിൽ തികഞ്ഞ മാന്യത പുലർത്തേ ണ്ടതിനെക്കുറിച്ച് അവബോധം വർധി പ്പിക്കാൻ സബ് ഡിവിഷനിലെ പോലീ സുദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി യിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറഞ്ഞു. പരിശീലനവും സ്ഥാനക്കയറ്റവും പോ ലുള്ള കാര്യങ്ങൾ സർക്കാരിന്റെ നയ പരമായ വിഷയമാണെന്നും റിപ്പോർട്ടിൽ പറഞ്ഞു.
