Latestകണ്ണൂര്‍കേരളം

കുടകില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് കണ്ണൂർ സ്വദേശി മരിച്ചു

മംഗളൂരു.കുടകില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് മലയാളി മരിച്ചു.

കണ്ണൂർ സ്വദേശി ബാലകൃഷ്ണനാണ് (50) മരിച്ചത്.വിരാജ്പേട്ടയില്‍ നിന്ന് കണ്ണൂരിലേക്ക് പോകുമ്പോള്‍ ജീപ്പ് നിയന്ത്രണം വിട്ട് ആഴമുള്ള കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.

പെരുമ്പാടി ചെക്ക് പോസ്റ്റില്‍ നിന്ന് അഞ്ച് കിലോമീറ്റർ അകലെയുള്ള ഒരു മലയിടുക്കില്‍ ജീപ്പിനുള്ളില്‍ നിന്നാണ് അദ്ദേഹം മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ വിരാജ്പേട്ട് റൂറല്‍ പൊലീസ് കേസെടുത്തു.