ആശ്വാസം.. സ്വർണ വില കുറഞ്ഞു
സംസ്ഥാനത്ത് സ്വർണ വിലയില്‍ ഇടിവ്. നിലവില്‍ കേരള ഗോള്‍ഡ് സില്‍വർ മെർച്ചന്റ്സ് അസോസിയേഷൻ പുറത്തു വിട്ടകണക്കുകളനുസരിച്ച് സ്വർണ വിലയില്‍ ഗ്രാമിന് 500 രൂപ കുറഞ്ഞിട്ടുണ്ട്.
പവന് 4000 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 14,890 രൂപയും പവന് 1,19,120 രൂപയുമായി. ഇന്ന് രാവിലെ ഒറ്റയടിക്ക് പവന് 10,200 രൂപയോളം വിലവർധനവാണ് കേരളത്തില്‍ ഉണ്ടായിരുന്നത്.
