വിഡി അനുകൂലികളുടെ കടുത്ത ആക്രമണമേറ്റ് ഷാഫി പറമ്പില്‍ എംപി
: ഷാഫി പറമ്പില്‍ എം.പി.ക്കെതിരെ സാമൂഹികമാധ്യമങ്ങളില്‍ കോണ്‍ഗ്രസ് അനുകൂലികളില്‍ നിന്നുള്ള രൂക്ഷ വിമർശനം ശക്തമാകുന്നു.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പിന്തുണച്ചുവെന്ന ആരോപണമാണ് വിമർശനങ്ങള്‍ക്ക് പിന്നില്‍. ഷാഫി പറമ്പില്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച ഏറ്റവും പുതിയ പോസ്റ്റിന് താഴെ നിരവധി കോണ്‍ഗ്രസ് അനുകൂല അക്കൗണ്ടുകളില്‍ നിന്നാണ് പ്രതിഷേധ കമന്റുകള്‍ നിറയുന്നത്.നിയമസഭ തിരഞ്ഞെടുപ്പിലെ യു.ഡി.എഫ് വിജയത്തിന് പിന്നാലെ, “നമ്മള്‍ ജയിച്ചു സാർ, അങ്ങയെ ക്രൂശിച്ചവരെ ജനം ശിക്ഷിച്ചു” എന്ന കുറിപ്പോടൊപ്പം ഉമ്മൻ ചാണ്ടിയുടെ ചിത്രവുമായി നില്‍ക്കുന്ന ഫോട്ടോയാണ് ഷാഫി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.
ഈ പോസ്റ്റിന് താഴെയാണ് വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യമുന്നയിക്കുന്ന പ്രവർത്തകർ കടുത്ത പ്രതികരണങ്ങളുമായി എത്തിയത്.”ജനഹിതം മനസ്സിലാക്കാതെ ഗ്രൂപ്പിന്റെ വക്താവായി മാറിയാല്‍ ഷാഫി ദുഃഖിക്കേണ്ടിവരും”, “കോണ്‍ഗ്രസിന്റെ കാലനാകരുത്”, “കെസിക്കായി കേരളത്തിലെ ജനങ്ങളെ വഞ്ചിച്ചു”, “ഇപ്പോള്‍ വി.ഡി.യെ ക്രൂശിക്കാൻ ഇറങ്ങുന്ന നിങ്ങളെയും ജനം ശിക്ഷിക്കും”, “കെസിയെ താങ്ങാനാണ് തീരുമാനമെങ്കില്‍ പ്രവർത്തകരും ജനങ്ങളും ഇതെല്ലാം ഓർക്കും” എന്നിങ്ങനെയുള്ള കമന്റുകളാണ് വ്യാപകമായി ഉയരുന്നത്.
