Latestകേരളം

തിരുവനന്തപുരം കരമനയാറ്റില്‍ കുളിക്കാനിറങ്ങി ഒഴുക്കില്‍പ്പെട്ട് കാണാതായ കോഴിക്കോട് സ്വദേശിയായ സൈനികന്റെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം :കരമനയാറ്റില്‍ കുളിക്കാനിറങ്ങി ഒഴുക്കില്‍പ്പെട്ട് കാണാതായ കോഴിക്കോട് സ്വദേശിയായ സൈനികന്റെ മൃതദേഹം കണ്ടെത്തി .കോഴിക്കോട് സ്വദേശിയായ സുജിത്താണ് മരിച്ചത് . പാങ്ങോട് മിലിട്ടറി ക്യാമ്പിലെ സൈനികനാണ് സുജിത്ത്. പേയാട് കാവടി കടവില്‍ വ്യാഴാഴ്ചയായിരുന്നു അപകടം.

മറ്റ് മൂന്ന് സൈനികർക്കൊപ്പമാണ് സുജിത്ത് കരമനയാറ്റില്‍ കുളിക്കാനായി എത്തിയത്. ഇതില്‍ രണ്ടുപേർ ഒഴുക്ക് കുറഞ്ഞ ഭാഗത്തും സുജിത്തും മറ്റൊരു സുഹൃത്തും ആഴമേറിയ ഭാഗത്തുമാണ് ഇറങ്ങിയത്. കുളിക്കുന്നതിനിടെ സുജിത്ത് പെട്ടെന്ന് ഒഴുക്കില്‍പ്പെടുകയായിരുന്നു.

സുഹൃത്തും ഒഴുക്കില്‍പ്പെട്ടിരുന്നെങ്കിലും ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ ഇയാളെ രക്ഷപ്പെടുത്തി. അഗ്നിരക്ഷാസേനയും മുങ്ങല്‍ വിദഗ്‌ധരും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത് .