വാര്‍ത്തകള്‍

കണ്ണൂർചാലയിൽ നിർത്തിയിട്ട കാറിൽ യുവാവ് മരിച്ച നിലയിൽ

നിർത്തിയിട്ട കാറിൽ യുവാവ് മരിച്ച നിലയിൽ. തന്നട കുണ്ടത്തിൽ സ്വ ദേശി കെ. രജിൻ (35) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി പത്തരയോടെ ചാല ഹൈസ്കൂളിന് സമീപം റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിലാണ് രജിനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കം മരിച്ചിരുന്നു

പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ യഥാർത്ഥ കാരണം ലഭ്യമാകൂ എന്ന് അധികൃതർ അറിയിച്ചു. കുണ്ടത്തിൽ രാജൻ – കാഞ്ചന ദമ്പതികളുടെ മകനാണ്. സഹോദരി അഞ്ജു.