കൂപ്പുകുത്തി സ്വർണ വില
സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് . 22 കാരറ്റ് സ്വർണം ഗ്രാമിന് 13,545 എന്ന നിരക്കിലായിരുന്നു വ്യാപാരം നടന്നത്. ഇന്ന് ഒറ്റയടിക്ക് ഗ്രാമിന് 195 രൂപ കുറഞ്ഞ് വില 13350 ലേക്ക് എത്തി. ഇന്നലെ ഒരു പവന് 108360 ആയിരുന്ന സ്ഥാനത്ത് ഇന്ന് പവന് 1560 രൂപയുടെ കുറവോടെ 106800ലേക്കും വില്‍പ്പന വില എത്തിച്ചേർന്നു. കഴിഞ്ഞ ദിവസത്തിന്റെ തുടർച്ചയായാണ് ഇന്നത്തെ ഇടിവും. ബുധനാഴ്ച പവൻവിലയിൽ രാവിലെ 3160 രൂപയുടെ കുറവായിരുന്നു രേഖപ്പെടുത്തിയത്. പിന്നാലെ ഉച്ചയ്ക്ക് ശേഷം 800 രൂപയും കുറഞ്ഞു. ഇതോടെ രണ്ട് ദിവസത്തിനുള്ളില്‍ മാത്രം കേരളത്തില്‍ സ്വർണ വിലയില്‍ പവന് 5520 രൂപയുടെ ഇടിവാണുണ്ടായിരിക്കുന്നത്.
22 കാരറ്റിന് പുറമെ 24 കാരറ്റിന് ഗ്രാമിന് 213 കുറഞ്ഞ് 14564 ലും, 18 കാരറ്റ് സ്വർണം ഗ്രാമിന് 160 കുറഞ്ഞ് 10923 ലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. രണ്ട് ദിവസത്തെ ഇടിവോടെ 22 കാരറ്റ് സ്വർണത്തിലുള്ള ഒരു പവന് ആഭരണം വാങ്ങണമെങ്കില്‍ ഏറ്റവും കുറഞ്ഞത് 115504 രൂപയാണ് നല്‍കേണ്ടത്. വില്‍പ്പന വിലയായ 106800 രൂപയ്ക്ക് പുറമെ ഏറ്റവും കുറഞ്ഞ പണിക്കൂലിയായി 5340 രൂപ (5 ശതമാനം) 3364 രൂപ ജിഎസ്ടിയും ചേരുന്ന വിലയാണ് ഇത്. ഹാള്‍മാർക്കിങ് ചാർജായി ഒരു ചെറിയ നിരക്ക് കൂടെ ജ്വല്ലറി ഉടമകള്‍ ഈടാക്കും.
