Latestകേരളം

ശബരിമല – ഗുരുവായൂർ – കൊട്ടിയൂർ ക്ഷേത്രങ്ങളെ തിരുപ്പതി മോഡലിൽ വികസിപ്പിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം

ശബരിമല – ഗുരുവായൂർ – കൊട്ടിയൂർ ക്ഷേത്രങ്ങളെ തിരുപ്പതി മോഡലിൽ വികസിപ്പിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. ശബരിമല ഗുരുവായൂർ കൊട്ടിയൂർ തിരുവല്ലം ക്ഷേത്രങ്ങളെ പ്രമുഖ തീർത്ഥാടന കേന്ദ്രമാക്കി മാറ്റുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സ്ത്രീകൾക്കെതിരായ കുറ്റകൃത്യം തടയാൻ പ്രത്യേക പദ്ധതി. സംസ്ഥാനത്ത് ‘മകൾക്കൊപ്പം’ പദ്ധതി നടപ്പിലാക്കും. കൂടാതെ, വനിതകളെ കൂടുതൽ പൊലീസ് സ്റ്റേഷനുകളിൽ എസ്എച്ച്ഒമാരാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

40 വയസ് കഴിഞ്ഞവർക്ക് വർഷത്തിലൊരിക്കൽ ആരോഗ്യ പരിശോധന നടത്താൻ ആരോഗ്യസ്ഥാപനങ്ങളെ ഏകോപിപ്പിച്ച് ഗോൾഡൻ‌ അവർ പ്രോജക്ട് നടപ്പിലാക്കും.സംസ്ഥാനത്തെ ക്യാമ്പസുകളിൽ റാഗിംഗ് തടയാൻ പദ്ധതി നടപ്പാക്കും. സിദ്ധാർത്ഥിന്റെ പേരിലാണ് പദ്ധതി അവതരിപ്പിക്കുക. സംസ്ഥാനത്തെ ലഹരി മാഫിയകളെ ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന ഓപ്പറേഷൻ തൂഫാന് 10 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.പ്രവാസികളുടെ ക്ഷേമത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കും.