വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി പരിശോധിക്കുന്നു
മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ വീണ വിജയന്റെ ലോക്കർ പരിശോധിക്കുന്നു. തിരുവനന്തപുരത്തെ HDFC ബാങ്കിലാണ് പരിശോധന. കേസുമായി ബന്ധപ്പെട്ട് വീണ വിജയനെ ED ചോദ്യം ചെയ്തിരുന്നു. ലോക്കർ വിവരങ്ങൾ പരിശോധിച്ച ശേഷം വീണ്ടും ചോദ്യം ചെയ്യും.
കേസിൽ അന്വേഷണം നടത്തുന്ന സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസിന്‍റെ (എസ്എഫ്ഐഒ) പക്കലുള്ള മുഴുവൻ രേഖകളും ഇഡിക്ക് കൈമാറാൻ കോടതി ഉത്തരവിട്ടിരുന്നു. ഇതനുസരിച്ച് 134 രേഖകൾ ഇഡിക്ക് ലഭിച്ചിട്ടുണ്ട്. 2016-17 കാലയളവിലാണ് വീണയുടെ ഐടി കമ്പനിയായ എക്സാലോജിക്കും സിഎംആർഎല്ലും തമ്മിലുള്ള ഇടപാടുകൾ ആരംഭിക്കുന്നത്. 2016ൽ ആദ്യ കരാറിലും 2017ൽ മറ്റൊരു കരാറിലും ഇരു കമ്പനികളും ഒപ്പുവച്ചു. ഇതിന്‍റെ അടിസ്ഥാനത്തിൽ നടന്ന സാമ്പത്തിക വിനിമയങ്ങളുടെ വിശദാംശങ്ങൾ അന്വേഷണ സംഘം ചോദിച്ചറിഞ്ഞു.
