Latestകേരളം

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി വർദ്ധിപ്പിച്ചു

മദ്യത്തിന്റെ നികുതി ഘടനയിൽ മാറ്റം. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി വർദ്ധിപ്പിച്ചു. സംസ്ഥാന ബജറ്റിലാണ് പ്രഖ്യാപനം. 0.5% മുതൽ 10% വരെ വീര്യമുള്ള മദ്യത്തിന് നികുതി 120 % ആയി ഉയർത്തി. 10% മുതൽ 20 % വരെ വീര്യമുള്ള മദ്യത്തിന് 175 % ആയും നികുതി വർദ്ധിപ്പിച്ചു.2022-23ലെ അബ്കാരി നിയമത്തിന്റെ അടിസ്ഥാനത്തിൽ വിദേശമദ്യ ചട്ടങ്ങളിൽ വരുത്തിയ ഭേദഗതികൾക്ക് അനുസൃതമായാണ് ഈ നടപടി.

0.5 ശതമാനംമുതൽ 20 ശതമാനംവരെ ആൽക്കഹോൾ വീര്യമുള്ള (ബിയറും വൈനും ഒഴികെയുള്ള) മദ്യ ഉത്പന്നങ്ങളെയാണ് ലോ ആൽക്കഹോളിക് ബിവറേജ് വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ വിഭാഗത്തിൽപ്പെടുന്ന ഉത്പന്നങ്ങളുടെ നികുതിഘടനയിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനാണ് കേരള പൊതുവില്പന നികുതി നിയമപ്രകാരം പുതിയ നിരക്കുകൾ നിശ്ചയിക്കുന്നത്.

പുതിയ നികുതി ഘടനയനുസരിച്ച് 0.5 ശതമാനം മുതൽ 10 ശതമാനംവരെ വീര്യമുള്ള മദ്യ ഉത്പന്നങ്ങൾക്ക് 120 ശതമാനമായിരിക്കും വില്പന നികുതി. 10 ശതമാനം മുതൽ 20 ശതമാനംവരെ ആൽക്കഹോൾ അടങ്ങിയ ഉത്പന്നങ്ങൾക്ക് 175 ശതമാനം വില്പന നികുതി നിരക്കും നിശ്ചയിക്കും.