Latestകേരളം

ഒഴുക്കില്‍പ്പെട്ട് കാണതായ ടൂറിസ്റ്റ് ഗൈഡിൻ്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് ആനക്കാംപൊയില്‍ പതങ്കയത്ത് ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വിനോദ സഞ്ചാര ഗൈഡായ ശിബിലി(25)യാണ് മരിച്ചത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി മലവെള്ള പാച്ചിലില്‍ ഒഴുക്കിപ്പെട്ട ശിബിലിക്കായി തിരച്ചില്‍ നടത്തുകയായിരുന്നു.

മലപ്പുറം സ്വദേശിയായ ഇയാള്‍ വയനാട് കേന്ദ്രീകരിച്ചുള്ള വിനോദ സഞ്ചാര കേന്ദ്രത്തിലെ ടൂറിസ്റ്റ് ഗൈഡ് ആണ്. മലവെള്ള പാച്ചിലില്‍ ഒഴുക്കില്‍പ്പെട്ട വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തുന്നതിനിടെ ആണ് ശിബിലിയെ കാണാതായത്. ശനിയാഴ്ച

വൈകീട്ട് ആയിരുന്നു സംഭവം. ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് ശിബിലിയുടെ മൃതദേഹം കണ്ടെത്തിയത്.