Latestദേശീയം

4 വർഷങ്ങൾക്ക് ശേഷം വീണ്ടും കോവിഡ് മരണം: ചികിത്സയിലിരിക്കെ യുവാവ് മരിച്ചു

കടപ്പ: കോവിഡ് 19 ബാധിതനായ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. ആന്ധ്രപ്രദേശിലെ കടപ്പയിലാണ് സംഭവം. മാസപേട്ട സ്വദേശിയാണ് മരിച്ചത്.നാല് ദിവസത്തോളം ചികിത്സയില്‍ കഴിഞ്ഞ ഇയാള്‍ക്ക് രോഗലക്ഷണങ്ങള്‍ നിയന്ത്രിക്കാൻ ആന്റിബയോട്ടിക്കുകള്‍ നല്‍കിയിട്ടും ഫലം കണ്ടില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

സ്ഥിരം മദ്യപാനിയായ വ്യക്തിയാണ് ഇദ്ദേഹമെന്നാണ് വിവരം. കടുത്ത ശ്വാസതടസവും ചുമയുമായാണ് ഇദ്ദേഹം നാല് ദിവസം മുൻപ് ആശുപത്രിയിലെത്തിയത്. ശ്വാസതടസവും ചുമയും നിയന്ത്രിക്കാൻ ആൻ്റിബയോട്ടിക് നല്‍കിയെങ്കിലും ഫലം കണ്ടില്ല. കടപ്പ ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു മരണമെന്ന് ജില്ലാ മെഡിക്കല്‍ ആൻഡ് ഹെല്‍ത്ത് ഓഫീസർ രവിബാബു പറഞ്ഞു.

രോഗിയുടെ എക്സ്റേ പരിശോധനയില്‍ രണ്ട് ശ്വാസകോശങ്ങളും പൂർണ്ണമായും തകരാറിലായെന്ന് കണ്ടെത്തി. ന്യൂമോണിയ ബാധിച്ചതായും കണ്ടെത്തിയിരുന്നു. ഡോക്ടർമാർ ഉയർന്ന അളവില്‍ ആന്റിബയോട്ടിക് ചികിത്സ നല്‍കിയെങ്കിലും നാല് ദിവസമായിട്ടും രോഗശമനം ഉണ്ടായില്ല. ഇതോടെയാണ് ഡോക്ടർമാർക്ക് കോവിഡ് ഇൻഫെക്ഷൻ ആണെന്ന സംശയമുണ്ടായത്. പിന്നീട് നടത്തിയ നെഞ്ചിന്റെ സിടി സ്കാൻ പരിശോധനയിലാണ് ഇയാള്‍ക്ക് കോവിഡ്- 19 നടപടികള്‍ തുടങ്ങിയതായും ആരോഗ്യവകുപ്പ് അറിയിച്ചു.